ഓച്ചിറ വലിയ കുളങ്ങരയിൽ ഫ്ളിപ്പ് കാർട്ട് ഓൺ ലൈൻ സ്ഥാപനത്തിലേക്ക് ഉൽപ്പന്നങ്ങളുമായി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ കണ്ടെയിനർ ലോറി മറിഞ്ഞു. റോഡിന് സമീപം യൂസ്ഡ് കാർ കച്ചവട കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വിൽപ്പനയ്ക്കുള്ള ഇന്നോവ കാറിനും, മറ്റൊരു കാറിനും അപകടത്തിൽ കേട് പാട് പറ്റി. ഡ്രൈവർ ആലുവ സ്വദേശി പ്രശാന്ത്, ക്ലീനർ മിഥുൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞയറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഓച്ചിറ പോലീസ് കേസെടുത്തു
Comments
Post a Comment