സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്
12 വയസുള്ള സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച അയൽവാസിയായ അറുപതുകാരന് ഏഴു വർഷം തടവും ഒരു ലക്ഷം രൂപാ പിഴയും പോക്സോ കോടതി ശിക്ഷ വിധിച്ചു.
2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ വെള്ളം വയ്ക്കുന്നതിനായി എത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടറായിരുന്ന മുഹമ്മദ് ഷാഫിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 15 സാക്ഷികളെ വിസ്തരിച്ചു. 15 രേഖകളും ഹാജരാക്കി. കരുനാഗപ്പള്ളി പോക്‌സോ കോടതി ജഡ്ജി ഉഷാ നായരാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി ശിവപ്രസാദ് കോടതിയിൽ ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. പിഴത്തുകയായ ഒരുലക്ഷം രൂപാ അതിജീവതയ്ക്ക് നൽകണമെന്നും വിധിയിലുണ്ട്.
Comments
Post a Comment