അക്ഷരപ്പുര കൃഷിയിടത്തിലേക്ക് പദ്ധതി തുടങ്ങി

ക്ലാപ്പന 'അക്ഷരപ്പുര കൃഷിയിടത്തിലേക്ക്' പദ്ധതി തുടങ്ങി. ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ ഉമ നെൽവിത്ത് വിതച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളും ഇതിനോടനുബന്ധിച്ച് നട്ടു. കർഷക തൊഴിലാളികളായ ദിവാകരനെയും ബാബുവിനെയും രമേശനെയും ചടങ്ങിൽ ആദരിച്ചു.

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഓച്ചിറ ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോഹനൻ എന്നിവരാണ് കർഷകത്തൊഴിലാളികളെ ആദരിച്ചത്.

ക്ലാപ്പന കൃഷി ഓഫീസർ ആർ മീര, അസി:കൃഷി ഓഫീസർ ഷൂജാഖാൻ , ഗ്രന്ഥശാലാ സെക്രട്ടറി എൽ കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

ആധുനിക അടുക്കളയുടെ ഉദ്‌ഘാടനം ജൂൺ 30ന്

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ