ആധുനിക അടുക്കളയുടെ ഉദ്‌ഘാടനം ജൂൺ 30ന്

 


കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ അത്യാധുനിക രീതിയിൽ  നിർമ്മിച്ച ഹൈടെക് അടുക്കളയുടെ ഉദ്ഘാടനം ജൂൺ 30ന്. ജംബോ  സ്റ്റീം  ബോയിലർ സംവിധാനത്തിൽ ഒരേ സമയം 50 കിലോഗ്രാം ശേഷിയുള്ള രണ്ട് റൈസ് കുക്കറുകളും രണ്ട് വെജിറ്റബിൾ കുക്കിംഗ് വെസ്സൽസും, മിൽക്ക് വെൽസും ഉൾപ്പെടുന്ന ആധുനിക രീതികളാണ് ഒരുക്കിയിരിക്കുന്നത്. പാത്രം കഴുകി വൃത്തി യായി വരുന്ന പോസ്റ്റ് ക്ലീനിംഗ് വെസ്സൽസ്, ഭക്ഷ്യധാന്യങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം സൗകര്യവും ഒരേ സമയം 100 ലധികം വിദ്യാർത്ഥി കൾക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഏരിയയും കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.

ആർ രാമചന്ദ്രൻ എം എൽ എയുടെ പ്രത്യേകവികസന നിധിയിൽ നിന്നുമുള്ള 25 ലക്ഷം രൂപയും പുറമെ സ്കൂൾ മാനേജ്മെന്റിന്റെ 25 ലക്ഷത്തോളം രൂപയും ചിലവാക്കി 2500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്നത്. 

2021 ജൂൺ 30 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ കരുനാഗപ്പള്ളിയുടെ മുൻ എം എൽ എ  ആർ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും.

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്