കരുനാഗപ്പള്ളി ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാലയിൽ വായനാ പക്ഷാചരണവും പഠനോപകരണ വിതരണവും നടന്നു. പരിപാടി സി ആർ മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു .മുൻസിപ്പാലിറ്റി ചെയർമാൻ കോട്ടയിൽ രാജു പഠനോപകരണ വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ മണപ്പള്ളി ഉണ്ണികൃഷ്ണൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി .ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് പ്രൊഫ കെ ആർ നീലകണ്ഠപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ജി സുന്ദരേശൻ സ്വാഗതം ആശംസിച്ചു .ചടങ്ങിൽ കൊടിയാട്ട് രാമചന്ദ്രൻ പിള്ള ,വി സദാന്ദൻ ,വി വിനോദ്മു, ഹമ്മദ് സലിം ഖാൻ ,സജീവ് കുമാർ ,അജികുമാർ ,ശ്രീ മധു കിളിപ്പാട്ട് എന്നിവർ സംസാരിച്ചു .
Comments
Post a Comment