നിർമ്മാണ വസ്തുക്കളുടെ വിലവർദ്ധനവ് തടയുക, പെട്രോൾ ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധനവ് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് കരുനാഗപ്പള്ളി താലൂക്ക് ബിൽഡിംഗ് & വെൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ സി ഐ റ്റി യുവിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കരുനാഗപ്പള്ളി ഹെഡ്പോസ്റ്റാഫീസിന് മുന്നിൽ നടന്ന ധർണ്ണ സി ഐ റ്റി യു കരുനാഗപ്പള്ളി ഏരിയാ പ്രസിഡന്റ്വി ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് സെക്രട്ടറി ആർ ഗോപി അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ഏരിയയിലെ വിവിധ വില്ലേജ് കമ്മിറ്റിയിൽ നിന്നും പ്രവർത്തകർ പങ്കെടുത്തു.
Comments
Post a Comment