ആദരം 2021 നടന്നു



ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര  ഡിവിഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ആദരം 2021 എന്ന ചടങ്ങ് നടന്നു.

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ T. രാജീവ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഗ്രാമപഞ്ചായത്ത് അംഗം  ശ്രീമതി. T സുജാത, കെ ശശിധരൻ പിള്ള, ശ്രീധരൻപിള്ള, ശിഹാബ് എസ് പൈനുംമൂട്  എന്നിവർ സംസാരിച്ചു.

 ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുധീർ കാരിക്കൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

 സുരേഷ് മഠത്തിനേത്ത് സ്വാഗതവും  ശിവൻ പിള്ള നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്