യുവപ്രതിഭ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജനകീയ വികസന വിഞ്ജാനോൽസവവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ഡി നിബു അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെർളി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എ പ്രദീപ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. "ജനകീയാസൂത്രണം പിന്നിട്ട വഴികൾ " എന്ന വിഷയം താലൂക്ക് എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പി ദീപു അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം പ്രസീത കുമാരി അവാർഡ് ദാനം നിർവ്വഹിച്ചു ഗ്രന്ഥശാല സെക്രട്ടറി സുനിൽ സി. ട്രഷറർ ജെ ജയേഷ് കുമാർ എന്നിവർ സംസാരിച്ചു.
Comments
Post a Comment