കോവിഡ് 19 ബാധിച്ചു മരിച്ച തൊടിയൂർ വെളുത്തമണലിൽ സ്വദേശിനിയുടെ സംസ്കാര ചടങ്ങുകൾ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റിവ് കെയർ പ്രവർത്തകർ നടത്തി. കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാനും ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവിന്റെ സെക്രട്ടറിയുമായ കോട്ടയിൽ രാജുവിന്റെ നേതൃത്വത്തിൽ വോളന്റീർമാരായ ശ്യാം, ഇന്ദുരാജ്, അയ്യപ്പൻ എന്നിവർ ചേർന്നാണ് സംസ്കാര ചടങ്ങുകൾ നിർവഹിച്ചത്. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ ജി ശിവപസാദ്, സുരേഷ് പനയ്ക്കൽ, റ്റി രാജീവ്, എസ് സുനിൽകുമാർ, അഡ്വ കെ ആർ അതുൽ എന്നിവർ പങ്കെടുത്തു.
Comments
Post a Comment