ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ദുരിതാശ്വാസ നിധയിലേക്ക് പത്ത് ലക്ഷം രൂപ നൽകി
Get link
Facebook
X
Pinterest
Email
Other Apps
-
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധയിലേക്ക് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ സംഭാവന നൽകി. ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ കൊല്ലം ജില്ലാ കലക്ടർ ബി അബ്ദുൽ നാസറിന് കൈമാറി.
ക്ലാപ്പന 'അക്ഷരപ്പുര കൃഷിയിടത്തിലേക്ക്' പദ്ധതി തുടങ്ങി. ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ ഉമ നെൽവിത്ത് വിതച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളും ഇതിനോടനുബന്ധിച്ച് നട്ടു. കർഷക തൊഴിലാളികളായ ദിവാകരനെയും ബാബുവിനെയും രമേശനെയും ചടങ്ങിൽ ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഓച്ചിറ ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോഹനൻ എന്നിവരാണ് കർഷകത്തൊഴിലാളികളെ ആദരിച്ചത്. ക്ലാപ്പന കൃഷി ഓഫീസർ ആർ മീര, അസി:കൃഷി ഓഫീസർ ഷൂജാഖാൻ , ഗ്രന്ഥശാലാ സെക്രട്ടറി എൽ കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ അത്യാധുനിക രീതിയിൽ നിർമ്മിച്ച ഹൈടെക് അടുക്കളയുടെ ഉദ്ഘാടനം ജൂൺ 30ന്. ജംബോ സ്റ്റീം ബോയിലർ സംവിധാനത്തിൽ ഒരേ സമയം 50 കിലോഗ്രാം ശേഷിയുള്ള രണ്ട് റൈസ് കുക്കറുകളും രണ്ട് വെജിറ്റബിൾ കുക്കിംഗ് വെസ്സൽസും, മിൽക്ക് വെൽസും ഉൾപ്പെടുന്ന ആധുനിക രീതികളാണ് ഒരുക്കിയിരിക്കുന്നത്. പാത്രം കഴുകി വൃത്തി യായി വരുന്ന പോസ്റ്റ് ക്ലീനിംഗ് വെസ്സൽസ്, ഭക്ഷ്യധാന്യങ്ങൾ കേടു കൂടാതെ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം സൗകര്യവും ഒരേ സമയം 100 ലധികം വിദ്യാർത്ഥി കൾക്ക് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഏരിയയും കെട്ടിടത്തിന്റെ പ്രത്യേകതകളാണ്. ആർ രാമചന്ദ്രൻ എം എൽ എയുടെ പ്രത്യേകവികസന നിധിയിൽ നിന്നുമുള്ള 25 ലക്ഷം രൂപയും പുറമെ സ്കൂൾ മാനേജ്മെന്റിന്റെ 25 ലക്ഷത്തോളം രൂപയും ചിലവാക്കി 2500 സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായി നിർമ്മിച്ചിരിക്കുന്നത്. 2021 ജൂൺ 30 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ കരുനാഗപ്പള്ളിയുടെ മുൻ എം എൽ എ ആർ രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്ത് 144 വകുപ്പ് പ്രകാരം നാളെ രാവിലെ ആറു മുതല്‍ മെയ് രണ്ടിന് രാവിലെ ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു ജില്ലാ മജിസ്ട്രേറ്റുകൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
Comments
Post a Comment