സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

കരുനാഗപ്പള്ളി ബോയ്സ് എച്ച് എസ്സ് എസ്സ് അദ്ധ്യാപകരും സ്റ്റാഫും ചേർന്ന് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. കൊല്ലം കളക്റ്റർ ബി അബ്ദുൾ നാസർ ഐഎഎസിന് സ്കൂൾ ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് കളക്റ്ററുടെ ഓഫീസിലെത്തിയാണ് ചെക്ക് കൈമാറിയത്. സ്റ്റാഫ് സെക്രട്ടറി കെ സി ജയശ്രീ ,ജെ പി ജയലാൽ എൽ എസ് ജയകുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
കേരളത്തെ നടുക്കിയ രണ്ട് പ്രളയകാലത്തും ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, സ്കൂളിലെ എല്ലാ അദ്ധ്യാപകരും ജീവനക്കാരും അവരുടെ ശമ്പളം പൂർണമായി വാഗ്‌ദാനം ചെയ്തിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വസ്ത്രങ്ങളും ,വെള്ളവും ,മരുന്നും ,ഭക്ഷ്യധാന്യങ്ങളും എത്തിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. പ്രളയാനന്തര ശുചീകരണത്തിലും പങ്കാളിയായി. സന്നദ്ധ സംഘടനകളുടെ കളക്ഷൻ കേന്ദ്രമായും സ്കൂൾ ഉപയോഗപ്പെടുത്തി. കോവിഡ് മഹാമാരി കാലത്ത് മുന്നൂറിലധികം കുടുംബങ്ങൾക്ക് , ഭഷ്യക്കിറ്റ് വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കാൻ അമ്പതോളം TV യും നൽകി. കരുനാഗപ്പള്ളി പട്ടണത്തിലെ എല്ലാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കും ഭക്ഷ്യകിറ്റ് നല്കാനായി.
Comments
Post a Comment