പറയകടവ് മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജനകീയ ആസൂത്രണത്തിന്റെ 25 വർഷങ്ങൾ എന്ന പേരിൽ ജനകീയ വിജ്ഞാന വികസന ഉത്സവം സംഘടിപ്പിച്ചു. ഗ്രന്ഥശാല ഹാളിൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും നടത്തി. തുടർന്ന് നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ പ്രദീപ് ഉദ്ഘാടനം ചെയ്തു. ആലപ്പാട് പഞ്ചായത്ത് നേതൃ സമിതി കൺവീനർ എസ് സുധി ആശംസ പ്രസംഗം നടത്തി. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
Comments
Post a Comment