സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ കോവിഡ് ഹെൽപ്പ് ഡെസ്ക്കിൻ്റെയും വാർ റൂമിൻ്റെ യും 24 മണിക്കൂർ സേവനം. ക്ലാപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ സജീവ് ഓണംപിള്ളി ഉദ്ഘാടനം നിർവഹിച്ചു.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പൊതു ജനങ്ങളുടെ ആശങ്ക ലഘൂകരിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി തുറന്നിട്ടുള്ള ഹെൽപ് ഡെസ്കിൽ നിന്നും വിവിധ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കി കൊണ്ട് ക്ലാപ്പന ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് പഞ്ചായത്തിൽ തുടക്കമായി.
ടെലി മെഡിസിൻ , ടെലി കൗൺസിലിംഗ് , 24 മണിക്കൂർ ആംബുലൻസ് സർവീസ്, 24 മണിക്കൂർ ഓട്ടോ ടാക്സി സർവീസ്, കോവിഡ് രോഗികൾക്ക് മരുന്നും, ഭക്ഷ്യ ധാന്യങ്ങളും വീടുകളിലെത്തിച്ചു കൊടുക്കൽ, നിർദ്ദനരായ കോവിഡ് ചീക്ത്സയിലുള്ളവർക്ക് സാമൂഹിക അടുക്കള വഴി സൗജന്യമായി ഭക്ഷണം എത്തിച്ചു കൊടുക്കൽ, കോവിഡ് രോഗികളുടെ വീടുകൾ അണുവിമുക്തമാക്കൽ എന്നീ സൗകര്യങ്ങളാണ് പഞ്ചായത്ത് മേൽനോട്ടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി കെ.അംബുജാക്ഷി ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.ആർ അനുരാജ്, ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ KM രാജു, സെക്രട്ടറി ആർ. താര, ആസൂത്രണ സമിതി അംഗം LK ദാസൻ എന്നിവർ സംസാരിച്ചു.
ഹെൽപ് ഡെസ്ക് നമ്പറുകൾ
9447279601,
9744631209,
9496041709,
7012689626 ,9447997443,
9496738 125, 7559922339,
9846686010
Comments
Post a Comment