ഗൃഹ പരിചരണം ശക്തിപ്പെടുത്താൻ സ്കൂട്ടർ ആംബുലൻസുകൾ


കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത്  പാലിയേറ്റീവ് കെയർ  ഗൃഹ പരിചരണം ശക്തിപ്പെടുത്താൻ സ്കൂട്ടർ ആംബുലൻസുകൾ. സുമനസുകളുടെ സഹായത്തോടെ രണ്ട് സ്കൂട്ടർ ആംബുലൻസുകളാണ് സൊസൈറ്റി വാങ്ങുന്നത്. അതിനുള്ള ആദ്യ സംഭാവന തിരുവനന്തപുരം പേട്ടയിലുള്ള രവിശങ്കർ എന്ന വ്യക്തിയിൽ നിന്ന് സൊസൈറ്റി സെകട്ടറി കോട്ടയിൽ രാജു, പ്രസിഡന്റ് കെ ജി ശിവപ്രസാദ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ രക്ഷാധികാരി പി ആർ വസന്തൻ, സി പി ഐ എം ഏരിയാ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. ഖത്തറിലുള്ള സാബു കല്ലുമ്മൂടിന്റെ സംഭാവനയിലാണ് മറ്റൊരു സ്കൂട്ടർ ആംബുലൻസ് എടുക്കുന്നത്.നിലവിൽ ആംബുലൻസുകൾ ഉൾപ്പടെ 4 വാഹനങ്ങൾ സൊസൈറ്റിക്ക് ഉണ്ട്.450 ഓളം കിടപ്പു രോഗികൾക്ക് സ്ഥിരമായി വൈദ്യസഹായം എത്തിച്ചു നൽകി വരുന്നു.

Comments

Popular posts from this blog

അക്ഷരപ്പുര കൃഷിയിടത്തിലേക്ക് പദ്ധതി തുടങ്ങി

ആധുനിക അടുക്കളയുടെ ഉദ്‌ഘാടനം ജൂൺ 30ന്

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ