ബി സി ലൈബ്രറിയിൽ വായനാ വാരാചരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.


ചവറ ബി സി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാ വാരചാരണവും കുട്ടികൾക്ക് പുസ്തക വിതരണവും നടത്തി. പരിപാടി ചവറ എം എൽ എ  ഡോ സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് സമ്മാന ദാനം എം എൽ എ നിർവഹിച്ചു.

ഇൻ്റർനാഷണൽ സിനിമ ഫെസ്റ്റിവൽ ഇടം പിടിച്ച കപ്പേള എന്ന ചലച്ചിത്രത്തിൻ്റെ നിർമാതാവ് ലൈബ്രറി അംഗം വിഷ്ണു വേണുവിന് ലൈബ്രറി ആദരവ് നൽകി.  ലൈബ്രറി പ്രസിഡൻ്റ് ശരത് ചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി അഭിലാഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ സുരേഷ് കുമാർ, കുറ്റിയിൽ ലത്തീഫ്, ലൈബ്രറി താലൂക് കമ്മറ്റി അംഗം രഘുനാഥ്, പ്രമോദ് കുമാർ, ജോൺസൺ, ജോർജ്, പ്രിജി, അജേഷ്, നിഖിൽ എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്