ക്ലാപ്പന പതിനഞ്ചാം വാർഡിൽ കുന്നിമണ്ണേൽ കടവിന് സമീപം താമസിക്കുന്ന സരസ്വതി അമ്മയ്ക്ക് സ്നേഹസ്പർശവുമായി ആലുംപീടിക ഓട്ടോ-ടാക്സി തൊഴിലാളികളും സുമനസ്സുകളും. കഴിഞ്ഞദിവസം സരസ്വതി അമ്മയുടെ ഇരുപതോളം താറാവുകൾ ജലാശയത്തിൽ ചത്തു പൊങ്ങിയിരുന്നു ഇതറിഞ്ഞ ആലുംപീടിക ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ സുമനസ്സുകളുടെ സഹായത്തോടെ കൂടി ഇരുപതോളം താറാവുകളെ വാങ്ങി നൽകി. ചടങ്ങിൽ ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മോൾ, സിപിഐ(എം) ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ കുഞ്ഞിച്ചന്തു , വിജേഷ്, ഓട്ടോറിക്ഷ ഭാരവാഹികളായ അനിൽ പുളിക്കശ്ശേരി, സോനു, നിതിൻ, ആശാൻ കുഞ്ഞുമോൻ, അനീഷ് താലോലം തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment