സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

പന്മന വെറ്റമുക്ക് 49 നമ്പർ റേഷൻകട വാട്ട്സ്ആപ്പ് കൂട്ടായ്‌മയുടെയും പന്മന ശ്രീ വിദ്യാധിരാജ് ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വൈദ്യുതി ബിൽ ചലഞ്ച് സംഘടിപ്പിച്ചു. റേഷൻ കടയിൽ നടന്ന ചടങ്ങിൽ ചവറ എം എൽ എ സുജിത്ത് വിജയൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീകല അദ്ധ്യക്ഷത വഹിച്ചു . താലൂക്ക് ലൈബ്രററി സെക്രട്ടറി വിജയകുമാർ പണം അടച്ച വൈദ്യുതി ബിൽ രസീതുകൾ ഉപഭോക്താക്കൾക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം നിഷ സുനീഷ്, ഗ്രാമ പഞ്ചായത്തംഗം അഡ്വ. യൂസുഫ് കുഞ്ഞ്, സുരേന്ദ്രൻ പിള്ള , വിജയൻ നായർ ,സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി അഡ്വ. സജീന്ദ്ര കുമാർ സ്വാഗതവും റേഷൻ കട സെയിൽസ്മാൻ ആനന്ദ് കുമാർ നന്ദിയും രേപ്പെടുത്തി. പന്മന ഗ്രാപഞ്ചായത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉപഭോക് താക്കളെ കണ്ടെത്തിയാണ് സൗജന്യമായി വൈദുതി ബില്ല് അടച്ച് നൽകിയത്. വൈദ്യുതി ബിൽ ചലഞ്ചിന് ഗ്രന്ഥശാല ഭാരവാഹികളായ അരുൺ ബാബു, രതീഷ് കുമാർ , കൃഷ്ണകുമാർ , അരുൺ രാജ്, മായ ആനന്ദ് എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി വൈദ്യുതി ബിൽ അടച്ച് നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു
Comments
Post a Comment