കരുനാഗപ്പള്ളിയിൽ വാക്സിനേഷനും കോവിഡ് ടെസ്റ്റും വർദ്ധിപ്പിക്കും - സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളിയിൽ വാക്സിനേഷനും കോവിഡ് ടെസ്റ്റും  വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ഗവൺമെന്റിനോട് ആവശ്യപ്പെടുമെന്ന് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും തുടർന്ന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും താലൂക്ക് ഓഫീസിൽ ചേർന്ന  അവലോകനയോഗത്തിന്  ശേഷം സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. വാക്സിനേഷൻ സെൻസറുകളിൽ ഹെൽപ്പ് ലൈൻ, വാക്സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തും. മൂന്നാം തരംഗത്തെ കൂടുതൽ ശക്തമായ പ്രതിരോധിക്കുന്നതിനു വേണ്ടി മൊബൈൽ ടെസ്റ്റ് യൂണിറ്റുകൾ  ആരംഭിച്ച്‌ കോവിട് ടെസ്റ്റുകളുടെ പ്രതിദിന എണ്ണം വർദ്ധിപ്പിക്കും. 

ഒന്നാം വാക്സിനേഷനും രണ്ടാം വാക്സിനേഷനും ഇടയിലുള്ള സമയദൈർഘ്യം മൂലം പൊതു ജനങ്ങൾക്കുള്ള  ആശങ്ക പരിഹരിക്കുന്നതിന് സമഗ്രമായ ബോധവൽക്കരണ പരിപാടികൾ ഊർജിതപ്പെടുത്താൻ തീരുമാനിച്ചു 

കോവിഡ് ആശങ്കയിൽ ഒന്നും വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ  കൗൺസിലിംഗ് സെൻററുകളും  ചിൽഡ്രൻസ് ഹെല്പ് ഡെസ്കും  ആരംഭിക്കും.

ടെസ്റ്റ് പോസിറ്റീവ് എന്ന നിലക്ക് ഉയർന്നുനിൽക്കുന്ന കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ അതീവ ജാഗ്രത പുലർത്തി കൊണ്ടുള്ള നടപടികൾക്ക് രൂപം നൽകി.

കരുനാഗപ്പള്ളിയിലെ വിവിധ പഞ്ചായത്തുകളിൽ സമഗ്രമായ രീതിയിലാണ് വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുന്നത് തഴവയിൽ  45 ശതമാനവും ഓച്ചിറ 25 ആലപ്പാട് 42 ക്ലാപ്പന 38 തൊടിയൂർ 30 കുലശേഖപുരം  20 കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി 11 ശതമാനവും വാക്സിനേഷൻ പൂർത്തിയായി. താഹസീൽദാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാരായ യൂ.ഉല്ലാസ് (ആലപ്പാട്) എസ്. എസ്. സദാശിവൻ (തഴവ )മിനിമോൾ  നിസാം (കുലശേഖരപുരം) ബിന്ദു രാമചന്ദ്രൻ (തൊടിയൂർ), കരുനാഗപ്പള്ളി നഗരസഭാ സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ പോലീസ് ഉദ്യോഗസ്ഥർ ആരോഗ്യപ്രവർത്തകർ എന്നിവർ സന്നിഹിതരായി.

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്