തുറയിൽകുന്ന് കുമാരനാശാൻ ഗ്രന്ഥശാലയിൽ ജി ശങ്കരപ്പിള്ള അനുസ്മരണം നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശങ്കരപ്പിള്ളയുടെ നാടക സ്മരണകളെപ്പറ്റി ഉദ്ഘാടന പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആൾഡ്രിൻ റ്റി.എം, സ്വാഗതവും കൗൺസിലർ ഇന്ദുലേഖ, എം സുഗതൻ, എന്നിവർ ആശംസയും അർപ്പിച്ചു. രാഗേഷ് ശ്രീനിവാസൻ നന്ദി രേഖപ്പെടുത്തി.ലൈബ്രേറിയൻ മേബിൾ റെക്സി ,അനിൽ ചാരയ്ക്കാടൻ എന്നിവർ പങ്കെടുത്തു.
Comments
Post a Comment