ലഹരിക്കെതിരെയുള്ള അവബോധം വീടുകളിൽ നിന്ന് ആരംഭിക്കണമെന്നും നിലവിലെ നിയമങ്ങൾ കൊണ്ടുള്ള പ്രതിരോധം പരിമിതമാണെന്നും സി ആർ മഹേഷ് എം എൽ എ അഭിപ്രായപ്പെട്ടു. ലഹരിക്കെതിരെ യുവശക്തി ക്യാമ്പയിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷനായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ ജി. പ്രസന്നൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ. ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി. മഞ്ചുകുട്ടൻ, കൗൺസിൽ ജില്ലാ കോ ഓർഡിനേറ്റർ സനീഷ് സച്ചു, ഉപസമിതി കൺവീനർ ബെറ്റ്സൺ വർഗീസ്, ഭാരവാഹികളായ അനിൽ കിഴക്കടത്ത് , മുഹമ്മദ് സലിംഖാൻ, ശബരിനാഥ്,സബർമതി ഗ്രന്ഥശാല ഭാരവാഹികളായ ഹരികൃഷ്ണൻ, ഗോപൻ ചക്കാലയിൽ എന്നിവർ നേതൃത്വം നൽകി.സബർമതി ഗ്രന്ഥശാല യിൽ നടന്ന ഓപ്പൺ ക്യാൻവാസിൽ ചിത്രകാരന്മാർ ചിത്രം വരക്കുകയും സന്ദേശങ്ങൾ എഴുതുകയും ചെയ്തു. ബോധവൽക്കരണ ലഘുലേഘ വിതരണവും നടന്നു.
സംസ്ഥാന തല വെബിനാർ എക്സൈസ് വിജിലൻസ് എസ്.പി മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. കോട്ടയം ഡി. വൈ എസ് പി എം. അനിൽകുമാർ, ചലച്ചിത്ര താരം വിനു മോഹൻ മുഖ്യാതിഥി ആയിരുന്നു. എക്സൈസ് പ്രിവൻറ്റീവ് ഓഫീസർ പി എൽ വിജിലാൽ ക്ലാസ്സ് നയിച്ചു.
തിരുവനന്തപുരം ജില്ലാ കോ ഓഡിനേഷൻ കമ്മിറ്റി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച പരിപാടി പദ്മശ്രീ പി ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ജില്ലാ കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സംസ്ഥാന സമിതി അംഗം സുനിൽ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
Comments
Post a Comment