മദർ തെരെസ പാലിയറ്റീവ് കെയർ കിടപ്പു രോഗികൾക്കായുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു. ധനകാര്യ വകുപ്പ്മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പാലിയറ്റീവ് പ്രസിഡന്റ് പി ബി സത്യദേവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാമൂഹ്യ ക്ഷേമ ബോർഡ് ചെയർ പേഴ്സൺ സൂസൻ കോടി മുഖ്യ അഥിതിയായി പങ്കെടുത്തു. മഞ്ഞിപ്പുഴ വിശ്വനാഥപിള്ള സ്വാഗതം പറഞ്ഞു. എം ഗംഗാധരകുറുപ്പ്, പി ആർ വസന്തൻ, എം ശിവശങ്കരപിള്ള, പഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, ബ്ലോക്ക് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, സുൾഫിയ ഷെറിൻ, കെ സുഭാഷ്,സുരേഷ് . നാറണത്ത്, ഡോകടർ സുനിൽ കുമാർ, ഡോക്ടർ മിനിമോൾ, ഡോക്ടർ ആർ സുരേഷ് നേഴ്സുമാരായ വിജയ കമൽ,സിന്ധു തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment