വിവാഹദിനത്തിൽ ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് സംഭാവന നൽകി നവദമ്പതികൾ. തൊടിയൂർ പുലി:തെക്ക് വേണാട്ട് പുത്തൻവീട്ടിൽ വർഷ സുരേഷും വരൻ ശംഭുവുമാണ് വിവാഹദിനത്തിൽ CLPC ക്ക് സംഭാവന നൽകിയത്. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിനു വേണ്ടി നവദമ്പതികളിൽ നിന്ന് തുക പാലിയേറ്റീവ് കെയർ രക്ഷാധികാരി പി ആർ വസന്തൻ ഏറ്റുവാങ്ങി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റ്റി രാജീവ്, CLPC മേഖലാ കൺവീനർ എസ് സുനിൽ കുമാർ, സി പി ഐ എം തൊടിയൂർ ലോക്കൽ സെക്രട്ടറി രഞ്ജിത്ത്, CLPC പ്രസിഡന്റ് ശിവപ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Comments
Post a Comment