കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ഡോ പി മീന ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി റ്റി എ പ്രസിഡൻ്റ് അനിൽ ആർ പാലവിള അദ്ധ്യക്ഷനായി.സ്റ്റാഫ് സെക്രട്ടറി കെ സി ജയശ്രി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വി രാജൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഉഷ ബി, ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് എന്നിവർ ആശംസകൾ നേർന്നു. ഡിജിറ്റൽ ഉപകരണങ്ങൾ ഡോ. പി മീനയിൽ നിന്ന് ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് ഏറ്റുവാങ്ങി.
Comments
Post a Comment