പുസ്തക കൂട് തുറന്ന് ജനതാ വായനശാല അക്ഷരക്കൂട്ടം ബാലവേദി പ്രവർത്തകർ

കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജോൺ എഫ് കെന്നഡി സ്കൂൾ നൽകിയ പുസ്തക കൂട് കല്ലേലിഭാഗം ജനതാ വായനശാലയിലെ അക്ഷരക്കൂട്ടം ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ  കല്ലേലിഭാഗം ശ്രീനാരായണ ധർമ്മസംഘത്തിന്റെ സഹകരണത്തോടെ പുത്തൻ ചന്തയ്ക്ക് സമീപം ഗുരുമന്ദിരം ജംഗ്‌ഷനിൽ സ്ഥാപിച്ചു. വായനയെ ജനകീയമാക്കുകയാണ് പുസ്തക കൂടിലൂടെ ലക്ഷ്യമിടുന്നത്. പൊതു ജനങ്ങൾക്കും ഇവിടെ നിന്നും പുസ്തകം എടുത്ത് വായിക്കാം അതോടൊപ്പം പൊതുവായനയ്ക്കായി കെന്നഡി സ്കൂൾ    പത്രവും ഇവിടെ നൽകി. വായനശാല പ്രസിഡന്റ് വി ശ്രീജിത് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുരളീധരൻ സ്വാഗതം പറഞ്ഞു.. നാടിന് മാതൃകയായി പുസ്തക കൂടുകൾ മാറട്ടെ എസ് പുസ്തക കൂടിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ ആദ്യ പുസ്തക വിതരണം നടത്തുകയും ചെയ്തു. കെന്നഡി സ്കൂൾ മാനേജർ മായാ ശ്രീകുമാർ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജഗദമ്മ സുഗതൻ , അനിൽ കുമാർ ,മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ, വി വിജയൻ പിള്ള , ധർമ്മസംഘം സെക്രട്ടറി ജി സുധീഷ് കുമാർ ലൈബ്രറി ഭാരവാഹികളായ പ്രസന്നൻ പിള്ള , രമേശൻ, സുധീർ ഗുരുകുലം,അഭിജിത് എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്