കരുനാഗപ്പള്ളി നഗരസഭ സി കാറ്റഗറിയിൽ; ജില്ലാ കളക്ടർ പ്രഖ്യാപിച്ച അതീവ ജാഗ്രത പ്രാബല്യത്തിൽ


കരുനാഗപ്പള്ളി നഗരസഭ പ്രദേശം കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂലൈ 7 മുതൽ സി കാറ്റഗറിയിൽ ആയിരിക്കുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

1. പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള പൊതു കാര്യാലയങ്ങൾ 50% ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിപ്പിക്കാം.

2. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം.

3. ടെക്സ്റ്റൈയിൽസ്, ജുവലറി, ചെരുപ്പുകടകൾ,ബുക്ക് കടകൾ, റിപ്പയറിംഗ് സേവനം നൽകുന്ന കടകൾ എന്നിവ വെള്ളിയാഴചകളിൽ മാത്രം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പകുതി ജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം

4. ഹോട്ടലുകൾ, റസ്‌റ്റോറൻ്റുകൾ ഇവ ഹോം ഡെലിവറിക്ക് മാത്രം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കാം. രാത്രി 9.30 വരെ ഹോം ഡെലിവറി അനുവദീനയമാണ്.

5.ആരാധനയാലങ്ങളിലെ പ്രാർത്ഥനകൾ ഒഴിവാക്കുക

6. വഴിയോര കച്ചവടം അനുവദിനിയമല്ല

 തുടങ്ങിയ നിയന്ത്രണങ്ങളാണ് നിലവിൽ വന്നത്

Comments

Popular posts from this blog

കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധനാജ്ഞ

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്