കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊടിയൂർ പി എച്ച് സിക്ക് 600 ആന്റിജൻ കിറ്റ് നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലിഭാഗം തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രന് കിറ്റുകൾ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ , മെഡിക്കൽ ഓഫീസർ ഡോ. ഷെമീന , സുധീഷ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments
Post a Comment