
നദികളുടെയും പുഴകളുടെയും സംരക്ഷണത്തിന് ജനകീയ കൂട്ടായ്മകൾ അനിവാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.കേരള യൂത്ത് പ്രമോഷൻ കൗൺസിലും പള്ളിക്കലാർ സംരക്ഷണ സമിതിയും സംയുക്തമായി സംസ്കൃതി പരിസ്ഥിതി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്ലീൻ പള്ളിക്കലാർ ചലഞ്ചിന്റെ മൂന്നാം ഘട്ടം ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. നദികളുടെയും കായലുകളുടെയും സ്ഥിതി മനസ്സിലാക്കുന്നതിന് ബോധവൽക്കരണം അനിവാര്യമാണ്. കേരളത്തിലെ നദികളെ സംബന്ധിച്ച് ജലവിഭവവകുപ്പ് പഠനം നടത്തും. ഇത് ഭാവിയിലേക്ക് ഉപയോഗപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു.കായൽ സംരക്ഷണത്തിന് സാധ്യമായതൊക്കെ ചെയ്യുമെന്നും കായൽ കടന്നുവരുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുമെന്നും സി. ആർ മഹേഷ് എം എൽ എ ഡോക്യുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു.നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു മുഖ്യാതിഥി ആയിരുന്നു. ക്യാമ്പയിനിൽ പങ്കെടുത്ത സ്ഥാപനങ്ങളെയും വ്യക്തികളെയും മാധ്യമപ്രവർത്തകരെയും യോഗത്തിൽ ആദരിച്ചു. പികെ. അനിൽകുമാർ, മായ ശ്രീകുമാർ, ഉല്ലാസ് കോവൂർ,ജി മഞ്ജുക്കുട്ടൻ, സുധീർ ഗുരുകുലം,അനിൽ കിഴക്കടത്ത്, ബെറ്റ്സൺ വർഗ്ഗീസ്, മുഹമ്മദ് സലിംഖാൻ ശബരീനാഥ് എന്നിവർ പ്രസംഗിച്ചു. പള്ളിക്കലാർ നാൾവഴികളിലൂടെ പ്രദർശനവും ഒരുക്കിയിരുന്നു.
Comments
Post a Comment