സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 60 കാരന് ഏഴ് വർഷം തടവ്

വായനാ പക്ഷാചരണ സമാപനദിനത്തിൽ 80 വയസ്സുള്ള നാട്ടുമ്പുറത്തെ തലമുതിർന്ന വായനക്കാരൻ ശിവപ്രസാദിന് പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരവ് നൽകി. ആദരിക്കുന്ന ചടങ്ങ് ഗ്രന്ഥശാല പഞ്ചായത്ത് നേതൃത്വ സമിതി കൺവീനർ എസ് സുധി ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല പ്രസിഡണ്ട് പി ദീപു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം രാജ് സ്വാഗതവും ലൈബ്രേറിയൻ ശിവചന്ദ്രൻ നന്ദിയും അർപ്പിച്ചു . ആദർശ് , റമീസ് .ഉണ്ണികുട്ടൻ , അനന്ദു കെ , നന്ദുലാൽ എച്ച് . പ്രഭാദ് . ജിതേഷ് എന്നിവർ സംസാരിച്ചു പഞ്ചായത്ത് സമിതി കൺവീനർ സുധി വായനയുടെ വലിയ കാരണവരെ പൊന്നാടയണിയിച്ച് ആദരിച്ചു . ഗ്രന്ഥശാല പ്രസിഡന്റ് പ്രബോധിനിയുടെ പ്രശസ്തിപത്രം കൈമാറി. സ്നേഹോപഹാരം ഗ്രന്ഥശാല സെക്രട്ടറി നൽകി.
Comments
Post a Comment