Posts

സൗജന്യ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളേജില്‍  സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡേറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ സൗജന്യ കോഴ്‌സ് ആരംഭിക്കുന്നു. പ്ലസ് ടു പരീക്ഷയിൽ അൻപത് ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ ഐ.ടി.ഐ വിദ്യാഭ്യാസ യോഗ്യതയുള്ള എസ്.സി. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ നമ്പർ : 9447488348

ആദരം 2021 നടന്നു

Image
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഇടക്കുളങ്ങര  ഡിവിഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ആദരം 2021 എന്ന ചടങ്ങ് നടന്നു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബിന്ദു രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ T. രാജീവ്, തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, ഗ്രാമപഞ്ചായത്ത് അംഗം  ശ്രീമതി. T സുജാത, കെ ശശിധരൻ പിള്ള, ശ്രീധരൻപിള്ള, ശിഹാബ് എസ് പൈനുംമൂട്  എന്നിവർ സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുധീർ കാരിക്കൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.  സുരേഷ് മഠത്തിനേത്ത് സ്വാഗതവും  ശിവൻ പിള്ള നന്ദിയും പറഞ്ഞു.

അക്ഷരപ്പുര കൃഷിയിടത്തിലേക്ക് പദ്ധതി തുടങ്ങി

Image
ക്ലാപ്പന 'അക്ഷരപ്പുര കൃഷിയിടത്തിലേക്ക്' പദ്ധതി തുടങ്ങി. ഗ്രന്ഥശാലയോട് ചേർന്ന പുരയിടത്തിൽ ഉമ നെൽവിത്ത് വിതച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളും ഇതിനോടനുബന്ധിച്ച് നട്ടു. കർഷക തൊഴിലാളികളായ ദിവാകരനെയും ബാബുവിനെയും രമേശനെയും ചടങ്ങിൽ ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ഓച്ചിറ ബ്ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോഹനൻ എന്നിവരാണ് കർഷകത്തൊഴിലാളികളെ ആദരിച്ചത്. ക്ലാപ്പന കൃഷി ഓഫീസർ ആർ മീര, അസി:കൃഷി ഓഫീസർ ഷൂജാഖാൻ , ഗ്രന്ഥശാലാ സെക്രട്ടറി എൽ കെ ദാസൻ തുടങ്ങിയവർ സംസാരിച്ചു.

ഓണത്തിനൊരു സ്നേഹ കിറ്റ് ഉദ്ഘാടനം

Image
  കരുനാഗപള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് & പാലിയേറ്റീവ് കെയർ പരിചരണത്തിനു കീഴിലുള്ള 300 രോഗികൾക്കുള്ള ഓണക്കിറ്റിന്റേയും ഓണക്കോടിയുടേയും വിതരണോത്ഘാടനം ക്ലാപ്പന ഈസ്റ്റ് യൂണിറ്റിൽ നിയാസ് വട്ടത്തിലിന്റെ വസതിയിൽ വച്ച് അഡ്വ കെ.സോമപ്രസാദ് Mp നിർവ്വഹിച്ചു. സംഘടയുടെ മേഖലാ പ്രസിഡന്റ് കെ.ജി.ശിവപ്രസാദിന് അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CPIM ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രൻ , ജില്ലാ പഞ്ചായത്ത് മെമ്പർ വസന്താ രമേശ് , ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ , ക്ലാപ്പന  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മിനിമോൾ എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ സെക്രട്ടറിയും കരുനാഗപ്പളളി മുനിസിപ്പൽ ചെയർമാനുമായ കോട്ടയിൽ രാജു സ്വാഗതവും ക്ലാപ്പന കിഴക്ക് യൂണിറ്റ് സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ വി.ആർ.അനുരാജ് നന്ദിയും പറഞ്ഞു. 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊടിയൂർ പി എച്ച് സിക്ക് ആന്റിജൻ കിറ്റ് നൽകി

Image
  കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊടിയൂർ പി എച്ച് സിക്ക്  600 ആന്റിജൻ കിറ്റ് നൽകി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ് കല്ലേലിഭാഗം തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രന് കിറ്റുകൾ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സുധീർ കാരിക്കൽ , മെഡിക്കൽ ഓഫീസർ ഡോ. ഷെമീന , സുധീഷ്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുസ്തക കൂട് തുറന്ന് ജനതാ വായനശാല അക്ഷരക്കൂട്ടം ബാലവേദി പ്രവർത്തകർ

Image
കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ജോൺ എഫ് കെന്നഡി സ്കൂൾ നൽകിയ പുസ്തക കൂട് കല്ലേലിഭാഗം ജനതാ വായനശാലയിലെ അക്ഷരക്കൂട്ടം ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ  കല്ലേലിഭാഗം ശ്രീനാരായണ ധർമ്മസംഘത്തിന്റെ സഹകരണത്തോടെ പുത്തൻ ചന്തയ്ക്ക് സമീപം ഗുരുമന്ദിരം ജംഗ്‌ഷനിൽ സ്ഥാപിച്ചു. വായനയെ ജനകീയമാക്കുകയാണ് പുസ്തക കൂടിലൂടെ ലക്ഷ്യമിടുന്നത്. പൊതു ജനങ്ങൾക്കും ഇവിടെ നിന്നും പുസ്തകം എടുത്ത് വായിക്കാം അതോടൊപ്പം പൊതുവായനയ്ക്കായി കെന്നഡി സ്കൂൾ    പത്രവും ഇവിടെ നൽകി. വായനശാല പ്രസിഡന്റ് വി ശ്രീജിത് അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി മുരളീധരൻ സ്വാഗതം പറഞ്ഞു.. നാടിന് മാതൃകയായി പുസ്തക കൂടുകൾ മാറട്ടെ എസ് പുസ്തക കൂടിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ ആദ്യ പുസ്തക വിതരണം നടത്തുകയും ചെയ്തു. കെന്നഡി സ്കൂൾ മാനേജർ മായാ ശ്രീകുമാർ ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജഗദമ്മ സുഗതൻ , അനിൽ കുമാർ ,മാദ്ധ്യമ പ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ, വി വിജയൻ പിള്ള ...

ബോയ്‌സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു

Image
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി ആരംഭിച്ചു. കരുനാഗപ്പള്ളി നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി അദ്ധ്യക്ഷ ഡോ പി മീന ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി റ്റി എ പ്രസിഡൻ്റ് അനിൽ ആർ പാലവിള അദ്ധ്യക്ഷനായി.സ്റ്റാഫ് സെക്രട്ടറി കെ സി ജയശ്രി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വി രാജൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഉഷ ബി, ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് എന്നിവർ ആശംസകൾ നേർന്നു.  ഡിജിറ്റൽ ഉപകരണങ്ങൾ ഡോ. പി മീനയിൽ നിന്ന് ഹെഡ്മിസ്ട്രസ് മേരി ടി അലക്സ് ഏറ്റുവാങ്ങി.

വിവാഹ ദിനത്തിൽ ജീവകാരുണ്യ വഴിയിൽ നവദമ്പതികൾ.

Image
 വിവാഹദിനത്തിൽ  ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്  സംഭാവന നൽകി നവദമ്പതികൾ. തൊടിയൂർ പുലി:തെക്ക് വേണാട്ട് പുത്തൻവീട്ടിൽ വർഷ സുരേഷും വരൻ ശംഭുവുമാണ് വിവാഹദിനത്തിൽ CLPC ക്ക് സംഭാവന നൽകിയത്. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയറിനു വേണ്ടി നവദമ്പതികളിൽ നിന്ന് തുക പാലിയേറ്റീവ് കെയർ രക്ഷാധികാരി പി ആർ വസന്തൻ  ഏറ്റുവാങ്ങി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സ്‌റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ റ്റി രാജീവ്, CLPC മേഖലാ കൺവീനർ എസ് സുനിൽ കുമാർ, സി പി ഐ എം തൊടിയൂർ ലോക്കൽ സെക്രട്ടറി രഞ്ജിത്ത്, CLPC പ്രസിഡന്റ് ശിവപ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വായനയുടെ വലിയകാരണവർക്ക് പ്രബോധിനിയുടെ ആദരവ്

Image
 വായനാ പക്ഷാചരണ സമാപനദിനത്തിൽ   80 വയസ്സുള്ള  നാട്ടുമ്പുറത്തെ തലമുതിർന്ന വായനക്കാരൻ ശിവപ്രസാദിന്  പ്രബോധിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരവ് നൽകി.  ആദരിക്കുന്ന ചടങ്ങ് ഗ്രന്ഥശാല പഞ്ചായത്ത് നേതൃത്വ സമിതി കൺവീനർ എസ് സുധി  ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാല പ്രസിഡണ്ട്  പി ദീപു  അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്യാം രാജ് സ്വാഗതവും  ലൈബ്രേറിയൻ ശിവചന്ദ്രൻ നന്ദിയും അർപ്പിച്ചു . ആദർശ് , റമീസ് .ഉണ്ണികുട്ടൻ , അനന്ദു കെ , നന്ദുലാൽ എച്ച് . പ്രഭാദ് . ജിതേഷ് എന്നിവർ സംസാരിച്ചു പഞ്ചായത്ത് സമിതി കൺവീനർ സുധി വായനയുടെ വലിയ കാരണവരെ പൊന്നാടയണിയിച്ച് ആദരിച്ചു . ഗ്രന്ഥശാല പ്രസിഡന്റ് പ്രബോധിനിയുടെ പ്രശസ്തിപത്രം  കൈമാറി. സ്നേഹോപഹാരം ഗ്രന്ഥശാല  സെക്രട്ടറി  നൽകി.